Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Stop Prayers

ഭോ​ജ്ശാ​ല സ​മു​ച്ച​യം ക്ഷേ​ത്ര​മാ​യി പ്ര​ഖ്യാ​പി​ച്ച് മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി, ന​മ​സ്കാ​രം നി​ർ​ത്ത​ണം

ഇ​ൻ​ഡോ​ർ: മ​ധ്യ​പ്ര​ദേ​ശി​ലെ ഭോ​ജ്ശാ​ല സ​മു​ച്ച​യം ക്ഷേ​ത്ര​മാ​യി പ്ര​ഖ്യാ​പി​ച്ച് മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി. ഭോ​ജ്ശാ​ല​യി​ൽ മു​സ്‌ലിംക​ൾ​ക്ക് ന​മ​സ്കാ​രം അ​നു​വ​ദി​ച്ച​ത് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

ക്ഷേ​ത്ര​ഭ​ര​ണ​വും ന​ട​ത്തി​പ്പും കേ​ന്ദ്ര സ​ർ​ക്കാ​രി​നും ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​ക്കും(​എ​എ​സ്ഐ) തീ​രു​മാ​നി​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ൻ​ഡോ​ർ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

ജ​സ്റ്റീ​സ് വി​ജ​യ്കു​മാ​ർ ശു​ക്ല, ജ​സ്റ്റീ​സ് അ​ലോ​ക് അ​വ​സ്തി എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണു വി​ധി പ്ര​സ്താ​വി​ച്ച​ത്.ധ​ർ ജി​ല്ല​യി​ലാ​ണ് ഭോ​ജ്ശാ​ല സ​മു​ച്ച​യം സ്ഥി​തി ചെ​യ്യു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച​തോ​റും ഭോ​ജ്ശാ​ല​യ്ക്ക​ക​ത്ത് മു​സ്‌ലിം​ക​ൾ​ക്ക് ന​മ​സ്കാ​രം ന​ട​ത്താ​ൻ 2003 ഏ​പ്രി​ൽ ഏ​ഴി​നാ​യി​രു​ന്നു എ​എ​സ്ഐ അ​നു​മ​തി ന​ല്കി​യ​ത്. പു​തി​യ മോ​സ്ക് നി​ർ​മാ​ണ​ത്തി​നു സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ സ​മീ​പി​ക്കാ​മെ​ന്നു കോ​ട​തി നി​ർ​ദേ​ശി​ച്ചു.

പ്ര​ദേ​ശ​ത്ത് ഹി​ന്ദു ആ​രാ​ധാ​ന​ത്തു​ട​ർ​ച്ച ഒ​രി​ക്ക​ലും മു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നു കോ​ട​തി നി​രീ​ക്ഷി​ച്ചു. ഭോ​ജ്ശാ​ല​യി​ൽ സം​സ്കൃ​ത പ​ഠ​ന കേ​ന്ദ്ര​വും സ​ര​സ്വ​തി ദേ​വീ​ക്ഷേ​ത്ര​വും ഉ​ണ്ടാ​യി​രു​ന്ന​തി​ന്‍റെ ല​ക്ഷ​ണ​മു​ണ്ടെ​ന്നു കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി വി​ധി​യെ വി​ശ്വ ഹി​ന്ദു പ​രി​ഷ​ത്ത് സ്വാ​ഗ​തം ചെ​യ്തു.

ആ​ർ​ക്കി​യോ​ള​ജി​ക്ക​ൽ സ​ർ​വേ ഓ​ഫ് ഇ​ന്ത്യ​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലു​ള്ള, പ​തി​നൊ​ന്നാം നൂ​റ്റാ​ണ്ടി​ലെ സ്മാ​ര​ക​മാ​യ ഭോ​ജ്ശാ​ല​യെ സ​ര​സ്വ​തീ​ക്ഷേ​ത്ര​മാ​യാ​ണ് ഹി​ന്ദു​ക്ക​ൾ ക​രു​തു​ന്ന​ത്. മു​സ്‌ലിം​ക​ൾ ഇ​തി​നെ ക​മാ​ൽ മൗ​ല മോ​സ്കാ​യി ക​ണ​ക്കാ​ക്കു​ന്നു.

ഹി​ന്ദു​ക്ക​ൾ ചൊ​വ്വാ​ഴ്ച​യാ​ണു ഭോ​ജ്ശാ​ല​യി​ൽ ആ​രാ​ധ​ന ന​ട​ത്തി​വ​രു​ന്ന​ത്.ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ധ​ർ ഷ​ഹ​ർ ഖാ​സി വ​ഖ​ർ സാ​ദി​ഖ് പ​റ​ഞ്ഞു.

കോ​ട​തി​വി​ധി​ക്കു മു​ന്നോ​ടി​യാ​യി ഭോ​ജ്ശാ​ല​യി​ൽ 1200 പോ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചി​രു​ന്നു.​സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ വി​ദ്വേ​ഷം ജ​നി​പ്പി​ക്കു​ന്ന കു​റി​പ്പ് പ്ര​ച​രി​പ്പി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു ധ​ർ ജി​ല്ലാ ക​ള​ക്‌ടർ രാ​ജീ​വ് ര​ഞ്ജ​ൻ മീ​ണ മു​ന്ന​റി​യി​പ്പ് ന​ൽകി.

Latest News

Corehub Up